-14:21
602 Views
Tkm Valamangalam
കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി പുറത്തുവന്ന വീഡിയോ വ്യാജമെന്ന് ഇന്ത്യാ ടുഡേ. ഫെബ്രുവരി 11 ന് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന പേരില്‍, എബിവിപിയാണ് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ മുന്പ് പുറത്തുവിട്ടത്. നവമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ വീഡിയോ വ്യാജമാണെന്നാണ് എഡിറ്റിംഗ് സ്റ്റുഡിയോയില്‍ യഥാര്‍ത്ഥ ദൃശ്യങ്ങളുടെ സഹായത്തോടെ ഇന്ത്യടുഡേ മേധാവി രാഹുല്‍ കന്വാല്‍ ലൈവായി തെളിയിച്ചത്. ഇതിനായി ദൃശ്യങ്ങളെടുത്ത് വ്യാജവീഡിയോ എങ്ങനെയാണ് നിര്‍മ്മിച്ചതെന്ന് വീഡിയോ എഡിറ്ററുടെ സഹായത്തോടെ ചെയ്തും കാട്ടി.
മുന്‍പ് അഫ്‌സല്‍ഗുരു അനുസ്മരണ ദിനത്തിലെ പരിപാടികള്‍ക്കിടയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ വൈറലാകുന്നതിനിടെയാണ്, രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജെഎന്‍യുവില്‍ നടന്ന പരിപാടിയുടെ പുതിയ വീഡിയോ എബിവിപി പുറത്തുവിട്ടത്. വീഡിയോയില്‍ കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്നായിരുന്നു പ്രചരണം. ദൃശ്യത്തിലെ ശബ്ദം കൃത്യമല്ലെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ കൃത്യമായ ശബ്ദത്തോട് കൂടിയ വീഡിയോയാണ് ഇന്നലെ ഇന്ത്യ ടുഡേ പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ഇന്ത്യ ജാതിവ്യവസ്ഥകളില്‍ നിന്നും, മനുസ്മൃതിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണമെന്നാണ് കനയ്യ മുദ്രാവാക്യം മുഴക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്ന് മോചനം വേണമെന്നാണ് വ്യാജ വീഡിയോയില്‍ എഡിറ്റ് ചെയ്തുവെച്ചിരുന്നത്. കനയ്യ ദേശവിരുദ്ധനാണെന്ന് സ്ഥാപിക്കാന്‍ ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വിവാദമായ ഫെബ്രുവരി ഒന്‍പതായ തീയതിയിലെ വീഡിയോയുടെ ശബ്ദമാണ്, ഫെബ്രുവരി 11 ലെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് കയറ്റിയതെന്ന് ഇന്ത്യടുഡേ തെളിയിക്കുന്നു. എഡിറ്ററുടെ സഹായത്തോടെ ലൈവായി എഡിറ്റ് ചെയ്ത് കാട്ടിയാണ് രാഹുല്‍ കന്വാല്‍ വീഡിയോ വ്യാജമാണെന്ന് സ്ഥാപിക്കുന്നത് . റേറ്റിംഗിന് വേണ്ടിയല്ല, ശരിയുടെ മാധ്യമപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കാനാണ് ഇത് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പരിപാടി അവസാനിപ്പിക്കുന്നതും.
No comments:
Post a Comment