Viswan Nair Manadukkam
പണക്കാരനായ ഒരു ഭര്‍ത്താവിനെ തേടുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിക്കു മുകേഷ് അംബാനി (റിലയന്‍സ് ഗ്രൂപ്പ് )കൊടുത്ത മറുപടി.
ഒരു സുന്ദരിയായ പെണ്‍കുട്ടി ഇങ്ങനൊരു പോസ്റ്റ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
ടൈറ്റില്‍ : ഒരു പണക്കാരനായ മനുഷ്യനെ വിവാഹം കഴിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
ഞാന്‍ ഇനി ഇവിടെ പറയാന്‍ പോകുന്ന എല്ലാ കാര്യവും സത്യമാണ്. എനിക്ക് ഈ വര്‍ഷം 25 വയസ്സായി. ഞാന്‍ വളരെ സുന്ദരിയാണ് മോഡേണും സ്റ്റൈലിഷുമാണ്. കൂടാതെ നല്ല അഭിരുചിയുമുണ്ട്. ഞാന്‍ 100 കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ള ഒരാളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ ചിലപ്പോള്‍ പറഞ്ഞേക്കാം എനിക്ക് അത്യാര്‍ത്ഥിയാണെന്ന്. പക്ഷെ ഒരു വര്‍ഷം 2 കോടി വാര്‍ഷിക വരുമാനത്തെ മിഡില്‍ ക്ലാസായെ ഇപ്പോള്‍ എല്ലാവരും കണക്കാക്കുകയുള്ളൂ. എന്റെ ആവശ്യം വളരെ വലുതല്ല. ഈ കൂട്ടത്തില്‍ ആരെങ്കിലുമുണ്ടോ 100 കോടി വാര്‍ഷിക വരുമാനമുള്ളവര്‍? അതോ നിങ്ങളെല്ലാം വിവാഹിതരായോ?
എനിക്ക് ചോദിക്കണം നിങ്ങളെപോലെയുള്ള പണക്കാരെ വിവാഹം കഴിക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ഞാന്‍ ഡേറ്റിങ് നടത്തിയവരില്‍ വെച്ച് ഏറ്റവും വലിയ പണക്കാരന്‍ 50 കോടി വാര്‍ഷിക വരുമാനമുള്ളയാളായിരുന്നു. ഇത് കാണിക്കുന്നത് എനിക്ക് കിട്ടാവുന്നതിലും വെച്ച് മാക്സിമമായിരുന്നു ഈ ബന്ധമെന്നാണ്. ആരെങ്കിലും വെസ്റ്റ് ന്യൂയോര്‍ക്കിലെ സിറ്റി ഗാര്‍ഡന്‍ റെസിഡന്‍ഷ്യന്‍ ഏരിയയിലേക്ക് മാറി താമസിക്കാനാഗ്രഹിക്കുകയാണെങ്കില്‍ 50 കോടി വാര്‍ഷിക വരുമാനം മതിയാകാതെ വരും. ഞാന്‍ ഇവിടെ താഴ്മയോടെ വളരെ കുറച്ചു കാര്യങ്ങള്‍ ചോദിച്ചു കൊള്ളട്ടെ.
1.എവിടെയാണ് കൂടുതല്‍ ബാച്ചിലേഴ്സും ദിവസവും സന്ദര്‍ശനം നടത്തുന്നത് (ദയവായി ആ ബാറുകളുടേയും റെസ്റ്റോറന്റുകളുടേയും ജിമ്മുകളുടേയും ലിസ്റ്റ് ഒന്നു തരാമോ).
2.എത്ര വയസ്സ് ഉള്ളവരെയാണ് ഞാന്‍ ടാര്‍ജറ്റ് ചെയ്യേണ്ടത്.
3.എന്തുകൊണ്ടാണ് എല്ലാ പണക്കാരുടേയും ഭാര്യമാര്‍ വെറും ശരാശരി സൗന്ദര്യമുള്ളവരായിരിക്കുന്നത് (ഞാന്‍ ഒരുപാടു പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട് അവര്‍ എല്ലാം ശരാശരി സൗന്ദര്യമുള്ളവരും ആദ്യ കാഴ്ചയില്‍ തന്നെ ആര്‍ക്കും താല്പര്യം തോന്നാത്തവരുമാണ് പക്ഷെ അവര്‍ക്കെല്ലാം പണക്കാരെ വിവാഹം കഴിക്കാന്‍ സാധിക്കുന്നു )
4.എങ്ങനെയാണ് നിങ്ങള്‍ തീരുമാനിക്കുന്നത് ആര്‍ക്കാണ് നിങ്ങളുടെ ഭാര്യ ആകാന്‍ കഴിയുന്നതെന്ന്? അതുപോലെ തന്നെ ആര്‍ക്കാണ് നിങ്ങളുടെ ഗേള്‍ഫ്രണ്ട് ആകാന്‍ കഴിയുന്നതെന്ന്? (എന്റെ ലക്ഷ്യം ഇപ്പോള്‍ വിവാഹം കഴിക്കുക എന്നതാണ്).
കുമാരി പൂജ ചൗഹാന്
പ്രിയപ്പെട്ട കുമാരി പൂജ ഞാന്‍ (മുകേഷ് അംബാനി)വളരെ താല്പര്യത്തോടു കൂടി നിങ്ങളുടെ പോസ്റ്റ് വായിക്കുകയുണ്ടായി. നിങ്ങളുടേതു പോലെയുള്ള ചോദ്യങ്ങളുമായി ഒരുപാടു പെണ്‍കുട്ടികള്‍ പുറത്തുണ്ട് എന്നു ഞാന്‍ കരുതുന്നു. ഒരു പ്രൊഫഷണല്‍ ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ ഈ സാഹചര്യത്തെ വിലയിരുത്താന്‍ എന്നെ അനുവദിച്ചാലും എന്റെ വാര്‍ഷിക വരുമാനം 100 കോടിക്കും മുകളിലാണ് അത് നിങ്ങളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ മതിയാവും. അതുകൊണ്ട് ഞാന്‍ (മുകേഷ് അംബാനി) പ്രതീക്ഷിക്കുന്നു എല്ലാവരും ഞാന്‍ സമയം നഷ്ടപ്പെടുത്തുന്നില്ല എന്നു വിശ്വസിക്കുന്നുണ്ടാകും. ഒരു ബിസ്സിനസ്സുകാരന്റെ സ്ഥാനത്തു നിന്നുകൊണ്ട് നോക്കുമ്പോള്‍ നിങ്ങളെ വിവാഹം കഴിക്കുക എന്നതു ഒരു തെറ്റായ ആശയമാണ്.
ഉത്തരം വളരെ ലളിതമാണ്.ഞാന്‍ ഒന്നു വിവരിച്ചു കൊള്ളട്ടെ. വിശദാംശങ്ങളെ ഒരു സൈഡിലോട്ടു മാറ്റാം. നിങ്ങള്‍ ഇവിടെ ചെയ്യാനുദ്ദേശിക്കുന്നത് പണവും സൗന്ദര്യവും തമ്മിലുള്ള കൈമാറ്റമാണ്. എ എന്ന വ്യക്തി സൗന്ദര്യം നല്‍കുന്നു. ബി എന്ന വ്യക്തി അതിന് പണം നല്‍കുന്നു. നീതിയുള്ളതും യോജിച്ചതുമായ കച്ചവടം.
പക്ഷെ ഇവിടെയൊരു മാരകമായ പ്രശ്നമുണ്ട്. നിങ്ങളുടെ സൗന്ദര്യം ഇല്ലാതാകും. പക്ഷെ എന്റെ പൈസ ഒരു നല്ല കാരണമുണ്ടാകാതെ ഇല്ലാതാകില്ല. യാഥാര്‍ത്ഥ്യം ഇതാണ് എന്റെ പൈസ വര്‍ഷം തോറും വര്‍ദ്ധിച്ചേക്കാം. പക്ഷെ നിങ്ങള്‍ക്ക് ഓരോ വര്‍ഷം കൂടുന്തോറും കൂടുതല്‍ കൂടുതല്‍ സുന്ദരി ആകാന്‍ കഴിയില്ല. അതുകൊണ്ട് സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ഞാന്‍ (മുകേഷ് അംബാനി) ഒരു മൂല്യവര്‍ദ്ധനയുള്ള സമ്പാദ്യമാണ് , നിങ്ങള്‍ ഒരു മൂല്യത്തകര്‍ച്ചയുള്ള സമ്പാദ്യവും. ഇത് സാധാരണമായ ഒരു മൂല്യത്തകര്‍ച്ചയല്ല. ക്രമാതീതമായ മൂല്യത്തകര്‍ച്ചയാണ്. സൗന്ദര്യം മാത്രമാണ് നിങ്ങളുടെ ഒരേയൊരു സമ്പാദ്യമെങ്കില്‍ പത്തു വര്‍ഷത്തിനു ശേഷം അതു കൂടുതല്‍ മോശമായി തീരും. ഞങ്ങള്‍ വാള്‍ സ്ട്രീറ്റില്‍ ഉപയോഗിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ച് എല്ലാ തൊഴിലിനും ഒരു സ്ഥാനമുണ്ട്. നിങ്ങളുടെ കൂടെ ഡേറ്റിങ് നടത്തുന്നതും ഒരു തൊഴില്‍ പദവിയാണ്. കച്ചവടത്തിന്റെ വരുമാനം നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ അതു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യും. കൂടാതെ വളരെ കാലം അതു കൈയ്യില്‍ വച്ചുകൊണ്ടിരിക്കുന്നത് ഒരു നല്ല ആശയമല്ല. നിങ്ങള്‍ ഉദ്ദേശ്ശിക്കുന്ന വിവാഹവും അങ്ങനെയുള്ള ഒന്നാണ്. ഇങ്ങനെ പറയുന്നത് ഒരു പക്ഷെ ക്രൂരമായിരിക്കും. പക്ഷെ ഒരു ബുദ്ധിപരമായ തീരുമാനമെടുക്കുകയാണെങ്കില്‍ വന്‍ മൂല്യത്തകര്‍ച്ചയുള്ള സമ്പാദ്യങ്ങള്‍ വില്‍ക്കുകയോ വാടകക്കു കൊടുക്കുന്നതോ ആണ് നല്ലത്.100 കോടി രൂപക്കു മേല്‍ വരുമാനം ഉള്ള ആരും മണ്ടന്മാരല്ല. ഞങ്ങള്‍ നിങ്ങളുമായി ഡേറ്റിങ് നടത്താന്‍ ആഗ്രഹിക്കും, പക്ഷെ വിവാഹം കഴിക്കില്ല. ഞാന്‍ (മുകേഷ് അംബാനി) നിങ്ങളെ ഉപദേശിക്കുന്നു, ഏതെങ്കിലുമൊരു പണക്കാരനെ വിവാഹം കഴിക്കാനുള്ള സൂചന ഉപേക്ഷിക്കുക. പിന്നെ നിങ്ങള്‍ക്കു 100 കോടിക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തിയായി മാറാന്‍ കഴിയും.ഇതിന് ഒരു മണ്ടനായ പണക്കാരനെ തേടുന്നതിനേക്കാള്‍ അവസരമുണ്ട്.
ഈ മറുപടി സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ഒപ്പ്,
മുകേഷ് അംബാനി.
No comments:
Post a Comment